എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്; മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചു
🎬 Watch Now: Feature Video
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ എഴുത്തച്ഛൻ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ ആനന്ദിന് സമ്മാനിച്ചു. കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛൻ പുരസ്കാരം. മുഖ്യമന്ത്രി പിണറായി വിജയനാണ് ആനന്ദിന് അവാർഡ് സമ്മാനിച്ചത്. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലായിരുന്നു ചടങ്ങ്. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പി.സച്ചിദാനന്ദൻ എന്ന ആനന്ദിന് പുരസ്കാരം സമ്മാനിച്ചത്. ശിൽപവും പ്രശസ്തി പത്രവും അഞ്ച് ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.