എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പിനെതിരെ കെ.സുധാകരൻ
🎬 Watch Now: Feature Video
കണ്ണൂര്‍: എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പിനെതിരെ കെ.സുധാകരൻ എം.പി. ഈ സമയത്ത് പരീക്ഷ നടത്തുന്ന മുഖ്യമന്ത്രിക്ക് വട്ടാണെന്ന് സുധാകരൻ. അപ്രായോഗിക കാഴ്ചപ്പാടിന്‍റെ പ്രതിപുരുഷനാണ് പിണറായി. ജനാധിപത്യ വിരുദ്ധവും നെറികെട്ടതുമായ പ്രവർത്തനമാണ് പിണറായി വിജയൻ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നില്ല. എം.പിമാരടക്കമുള്ളവരെ ചർച്ചകളിൽ പോലും പങ്കെടുപ്പിക്കുന്നില്ല. പിണറായിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ലന്നും കെ.സുധാകരൻ കണ്ണൂരിൽ പറഞ്ഞു.