ലോക വയോജനദിനത്തില്‍ അച്ഛന് മകന്‍റെ ക്രൂര മര്‍ദനം - son beating father in alappuzha video viral in social media
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4626218-thumbnail-3x2-father.jpg)
ആലപ്പുഴ: ലോക വയോജനദിനത്തില്‍ അച്ഛന് മകന്‍റെ ക്രൂര മര്‍ദനം. മാവേലിക്കര കല്ലുമല കാക്കാഴപള്ളിൽ കിഴക്കതിൽ രഘുവിനെയാണ് മകൻ രതീഷ് ക്രൂരമായി മർദിച്ചവശനാക്കിയത്. തന്‍റെ മദ്യക്കുപ്പി അച്ഛന്‍ എടുത്തെന്ന് ആരോപിച്ചായിരുന്നു മർദനം. അമ്മയുടെ മുന്നിൽ വച്ചായിരുന്നു രതീഷ് അച്ഛനെ മര്‍ദിച്ചത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറത്തികാട് പൊലീസ് കേസെടുത്തു. രതീഷ് ഇപ്പോൾ ഒളിവിലാണ്.
Last Updated : Oct 2, 2019, 7:51 PM IST