ഷീ ടോയ്‌ലറ്റുമില്ല പൊതു ടോയ്‌ലറ്റുമില്ല ; പരിതാപകരം സ്റ്റാച്യു ജങ്ഷൻ - തിരുവനന്തപുരം
🎬 Watch Now: Feature Video

തലസ്ഥാന നഗരിയിൽ വന്നുപോകുന്ന സ്ത്രീകൾ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് എന്താണ് ചെയ്യുക? തിരക്കേറിയ കേശവദാസപുരത്തും സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്ന സ്റ്റാച്യുവിലും ഷീ ടോയ്‌ലറ്റ് പോയിട്ട് പൊതു ടോയ്‌ലറ്റ് പോലുമില്ല.ആയിരക്കണക്കിന് വിദ്യാർഥികളും ഉദ്യോഗസ്ഥരും നിരന്തരം വന്നുപോകുന്ന ഇവിടുത്തെ അവസ്ഥ പരിതാപകരമാണ്. വീടുവിട്ടാൽ തിരികെ എത്തും വരെ വരെ സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ആവാത്ത അവസ്ഥ തലസ്ഥാന നഗരത്തിന്‍റെ അടിസ്ഥാന വികസനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
Last Updated : Apr 29, 2019, 5:43 PM IST