ചില്ലയില്‍ കുരുങ്ങിയ പരുന്തിനെ കരയ്‌ക്കെത്തിച്ചു, വീണ്ടും അപകടം ; ജീവന്‍ രക്ഷിച്ച് ഫയര്‍ ഫോഴ്‌സ് - ആലപ്പുഴ വാര്‍ത്തകള്‍
🎬 Watch Now: Feature Video
ആലപ്പുഴ: ചേർത്തല തണ്ണീർമുക്കം ബണ്ടിന് സമീപം വേമ്പനാട്ട് കായലിലേയ്ക്ക് ചാഞ്ഞു നിന്ന മരത്തിന്‍റെ ചില്ലയിൽ കുരുങ്ങിയ പരുന്തിനെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. നാട്ടുകാര്‍ അറിയിച്ചതിനെ തുർന്നാണ് ചേർത്തലയിൽ നിന്നും ഫയർ ആന്‍ഡ് റെസ്ക്യു സേനാംഗങ്ങൾ സ്ഥലത്തെത്തിയത്. ചില്ലയില്‍ ഉണ്ടായിരുന്ന ചരടിലാണ് പരുന്ത് കുരുങ്ങിയത്. പക്ഷിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചെങ്കിലും പറന്ന് കായലിന്‍റെ നടുക്ക് പതിച്ചു. ശേഷം, ഫയർ ഫോഴ്‌സ് സേനാംഗങ്ങൾ, ബണ്ടിൽ നിന്ന് റോപ്പിൽ തൂങ്ങി കായലിൽ ഇറങ്ങി പരുന്തിനെ വീണ്ടും കരയ്‌ക്കെത്തിച്ചു. രണ്ടു തവണ ഇടപെട്ട് ജീവന്‍ രക്ഷിക്കാനയതിന്‍റെ സന്തോഷത്തിലാണ് ജീവനക്കാര്‍. സ്റ്റേഷൻ ഓഫിസർ ഡി ബൈജുവിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസമാരായ ഹരീഷ് കുമാര്‍, സുജിത് കുമാർ, ടി.പി ബൈജു, വി.എം മിഥുൻ, ആര്‍. രതീഷ്, പ്രിസു എസ് ദർശൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Last Updated : Jun 28, 2021, 9:19 PM IST