റിപ്പബ്ലിക് ദിനാഘോഷം; മലപ്പുറത്ത് മന്ത്രി കെ.ടി ജലീൽ ദേശീയ പതാക ഉയർത്തി - minister K.T Jaleel
🎬 Watch Now: Feature Video
71-ാംമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മലപ്പുറത്തും വിപുലമായ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നു. മലപ്പുറം എംഎസ്‌പി ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ മന്ത്രി കെടി ജലീൽ ദേശീയപതാക ഉയർത്തി. തുടർന്നു നടന്ന മാർച്ച് പാസ്റ്റിൽ 35 ലധികം പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി നഗരത്തിൽ വിവിധ സ്കൂളുകളിൽ പ്രഭാതഭേരി നടന്നു. കലക്‌ടറേറ്റിൽ നിന്നും തുടങ്ങി എംഎസ്‌പി പരേഡ് ഗ്രൗണ്ടിലാണ് പ്രഭാതഭേരി സമാപിച്ചത്.