ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ് നയമെന്ന് രമേശ് ചെന്നിത്തല - latest sabarimala news
🎬 Watch Now: Feature Video
പത്തനംതിട്ട: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മഞ്ചേശ്വരത്ത് മുഖ്യമന്ത്രി വിശ്വാസികൾക്കൊപ്പവും മറ്റിടങ്ങളില്‍ നവോത്ഥാനത്തിനൊപ്പമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലകാലത്തും യുവതീപ്രവേശനം സര്‍ക്കാര്‍ അജണ്ടയിലുണ്ടെങ്കില്‍ വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അദ്ദേഹം ജനങ്ങളോട് മാപ്പുപറയണം. സര്‍ക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.