നിയമസഭയ്ക്ക് മുന്നില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ് കുമാറിന്റെ അമ്മയുടെ സങ്കടമാർച്ച്
🎬 Watch Now: Feature Video
പൊലീസ് മർദ്ദനത്തിൽ മരിച്ചവരുടെ അമ്മമാർ നിയമസഭയിലേക്ക് സങ്കടമാർച്ച് നടത്തി. നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ് കുമാറിന്റെ അമ്മ ഉൾപ്പെടെയുള്ളവര്‍ പങ്കെടുത്തു. രാജ് കുമാർ കേസ് സിബിഐക്ക് വിടുക, കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. എസ്പി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് അമ്മ കസ്തൂരി ആവശ്യപ്പെട്ടു. സിബിഐ അന്വേഷിക്കാതെ സത്യം പുറത്തു വരില്ലെന്നും തനിക്ക് നീതി ലഭിക്കണമെന്നും കസ്തൂരി പറഞ്ഞു.