തിരുവനന്തപുരം: ആത്മകഥ വിവാദം കത്തിപ്പടരുമ്പോള്‍ സിപിഎം സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാനൊരുങ്ങി ഇപി ജയരാജന്‍. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതിന് ശേഷം ആദ്യമായാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കുന്നത്. ഉപതെരഞ്ഞെടുപ്പ് വിശകലനവും വായനാടിന് സ്‌പെഷല്‍ പാക്കേജ് അനുവദിക്കാത്ത കേന്ദ്ര നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാകും.
ഇപിയുടെ ആത്മകഥ സംബന്ധിച്ചുണ്ടാകുന്ന വിവാദങ്ങളിലും ഇന്ന് ചര്‍ച്ചയുണ്ടായേക്കാം. അതേസമയം യോഗത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തെത്തിയ ഇപി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മാധ്യമങ്ങളെ കാണേണ്ട സമയത്ത് കാണുമെന്ന് അദ്ദേഹം പറഞ്ഞു.
Also Read: വീണ്ടും ഇപിയില്‍ വിവാദം; സമ്മേളനത്തിലും പുകയുമെന്ന ആശങ്കയില്‍ പാര്‍ട്ടി