ചുരത്തിൽ അപകടകരമായ വിധത്തില്‍ കാറോടിച്ചവർക്കെതിരെ പൊലീസ് നടപടി - കാറിന്‍റെ ഡിക്കി തുറന്ന് ഓടിക്കൽ
🎬 Watch Now: Feature Video

വയനാട്: കാറിന്‍റെ ഡിക്കി തുറന്ന് കാലുകൾ പുറത്തിട്ട് അപകടകരമായ വിധത്തില്‍ യാത്ര ചെയ്‌ത സംഭവത്തിൽ പൊലീസ് നടപടി. ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടിയെടുക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചത്. വാഹന ഉടമയോട് നാളെ രേഖകളുമായി ഹാജരാകാൻ നിർദേശിച്ചു. കോഴിക്കോട് ആർടിഒ ഓഫീസിൽ ഹാജരാകാനാണ് എൻഫോഴ്‌സ്‌മെന്‍റ് വിഭാഗം ആവശ്യപ്പെട്ടത്. പേരാമ്പ്ര സ്വദേശി ഷഫീറിന്‍റെ ഉടസ്ഥതയിലുള്ള കാർ ചുരത്തിൽ അപകടമുണ്ടാക്കുന്ന വിധത്തില്‍ യാത്രനടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുമ്പിലും പിറകിലുമായി നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുമ്പോഴായിരുന്നു കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം.