എംഎസ്എഫ് പ്രതിഷേധ മാർച്ച് നടത്തി - നേതാക്കൾക്ക് ഐക്യദർഢ്യവുമായി എംഎസ്എഫ് പ്രതിഷേധ മാർച്ച്
🎬 Watch Now: Feature Video

മലപ്പുറം: ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന് അറസ്റ്റിലായ നേതാക്കൾക്ക് ഐക്യദർഢ്യവുമായി എംഎസ്എഫ് പ്രതിഷേധ മാർച്ച്. യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് സാബിർ ഗഫാർ,ജനറൽ സെക്രട്ടറി സി.കെ സുബൈർ, എംഎസ്എഫ് ദേശിയ പ്രസിഡന്‍റ് ടി.പി.അഷറഫലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. എടക്കര ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. മാർച്ച് നിലമ്പൂർ നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അൻവർ ഷാഫി ഹുദവി ഉദ്ഘാടനം ചെയ്തു.
Last Updated : Dec 25, 2019, 7:08 AM IST