കൃപേഷ്- ശരത് ലാല്‍ രക്തസാക്ഷി ദിനം ആചരിച്ചു - Congress
🎬 Watch Now: Feature Video
കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും ഒന്നാം രക്തസാക്ഷി ദിനത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ്.
ഇരുവരുടെയും സ്‌മൃതികുടീരത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥന സംഗമവും പുഷ്‌പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് നടന്ന മാതൃസംഗമം രമ്യഹരിദാസ് എം.പി ഉദ്ഘാടനം ചെയ്‌തു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് സംഗമത്തില്‍ പങ്കെടുത്തു.