മണ്ണാര്‍ക്കാട് ടൗണിൽ ഇന്ന് ഹര്‍ത്താൽ - പാലക്കാട്
🎬 Watch Now: Feature Video
പാലക്കാട്: മണ്ണാര്‍ക്കാട് ടൗണിൽ ഇന്ന് വ്യാപാരി ഹര്‍ത്താൽ. ടൗണിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
പാലക്കാട്- കോഴിക്കോട് ദേശീയപാതയിലെ പ്രധാന ടൗണായ മണ്ണാര്‍ക്കാട് വഴി യാത്രചെയ്യാന്‍ കഴിയാത്തവിധം റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. ഹർത്താലിന്‍റെ ഭാഗമായി കച്ചവടക്കാരും കടകളിലെ ജീവനക്കാരും പൊതുജനങ്ങളും ഉൾപ്പടെ പങ്കെടുത്ത കൂറ്റന്‍ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. പലതവണ ആവശ്യമുയർന്നിട്ടും തകർന്ന റോഡുകള്‍ നന്നാകാത്തതില്‍ പ്രതിഷേധിച്ച് റോഡിലെ മഴവെള്ളം നിറഞ്ഞ കുഴികളില്‍ ഇന്നലെ എഐവൈഎഫ് ഞാറുനട്ടിരുന്നു.