പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് പൗരമതിൽ - malappuram protest wall
🎬 Watch Now: Feature Video
മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും അബ്‌ദുറഹ്മാൻ നഗർ പൗരാവലി പൗരമതിൽ തീർത്തു. എ.ആർ.നഗർ പഞ്ചായത്ത് പൗരാവകാശ സംരക്ഷണ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമരത്തിൽ വനിതകളും കുട്ടികളുമുൾപ്പടെ പതിനായിരങ്ങൾ അണിചേർന്നു. പഞ്ചായത്തിന്‍റെ അതിർത്തിയായ കുന്നുംപുറം തോട്ടശ്ശേരിയറ ഭാഗം മുതൽ വലിയപറമ്പ് വരെ എട്ട് കിലോമീറ്റർ നീളത്തിലാണ് പൗരമതില്‍ തീര്‍ത്തത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി.ഉണ്ണികൃഷ്‌ണൻ, സമരസമിതി ചെയർമാൻ കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.