മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം; തലസ്ഥാനത്ത് വിപുലമായ പരിപാടികൾ - മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5892996-thumbnail-3x2-gandhi.jpg)
തിരുവനന്തപുരം: മഹാത്മ ഗാന്ധിയുടെ 72മത് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് തലസ്ഥാനത്ത് വിപുലമായ പരിപാടികൾ. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടന്നു. മുൻ കെപിസിസി പ്രസിഡന്‍റുമാരായിരുന്ന തെന്നല ബാലകൃഷ്ണപിള്ള ,എം എം ഹസൻ ,വി എം സുധീരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നിയമസഭയിലെ ഗാന്ധി പ്രതിമയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പുഷ്പാർച്ചന നടത്തി. മാനവീയം വീഥിയിൽ ഗാന്ധി സ്റ്റഡി സെന്‍ററിന്‍റെ നേതൃത്വത്തിൽ പ്രാർഥന യജ്ഞം നടന്നു. പി.ജെ ജോസഫ് ,മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.