പൂര്‍ണിമ മോഹനന്‍റെ നിയമനം : കേരള വി.സിയുടെ വാഹനം തടഞ്ഞ് കെഎസ്‌യു - Kerala University Vice Chancellor
🎬 Watch Now: Feature Video
തിരുവനന്തപുരം : കേരള സര്‍വകലാശാല വൈസ് ചാൻസലറുടെ ഔദ്യോഗിക വാഹനം കെഎസ്‌യു പ്രവർത്തകർ തടഞ്ഞു. മലയാളം മഹാ നിഘണ്ടു എഡിറ്ററായി ഡോ. പൂർണിമ മോഹനനെ നിയമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു വൈസ് ചാൻസലറെ വഴിയിൽ തടഞ്ഞത്. സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു വി.സി. വി.പി. മഹാദേവൻപിള്ള. അഞ്ച് കെഎസ്‌യു പ്രവർത്തകരടങ്ങിയ സംഘമാണ് കേരള യൂണിവേഴ്സിറ്റിക്ക് സമീപത്ത് പ്രതിഷേധിച്ചത്. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ ഡ്യൂട്ടിയായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ്റെ ഭാര്യയായ പൂർണിമ മോഹനനെ എഡിറ്ററായി നിയമിക്കാനായി തസ്‌തികയിലെ അടിസ്ഥാന യോഗ്യതയിൽ മാറ്റം വരുത്തിയെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.