കെ.എം മാണിയുടെ പേര് പരാമർശിച്ചെന്നത് തെറ്റായ വ്യാഖ്യാനമെന്ന് നിയമമന്ത്രി പി രാജീവ് - p rajeev latest news
🎬 Watch Now: Feature Video
നിയമസഭ കയ്യാങ്കളി കേസിന്‍റെ വാദത്തിനിടെ സുപ്രീംകോടതിയിൽ കെ.എം മാണിയുടെ പേര് പരാമർശിച്ചിട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ്. ആരുടെയും പേര് കേസിന്‍റെ വാദത്തിൽ ഉന്നയിച്ചിട്ടില്ല. അന്നത്തെ യുഡിഎഫ് സർക്കാരിനെതിരായ അഴിമതിക്കേസാണ്. സർക്കാർ നിലപാട് അത് തന്നെയാണ്. കെ.എം മാണിയുടെ പേര് പരാമർശിച്ചെന്നത് തെറ്റായ വ്യാഖ്യാനമാണെന്നും പി രാജീവ് പറഞ്ഞു.