നിലമ്പൂരിൽ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്‌തു - Nilambur
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-8179237-thumbnail-3x2-nilamboor.jpg)
മലപ്പുറം: നിലമ്പൂര്‍ നഗരസഭയില്‍ കൊവിഡ് പ്രതിരോധത്തിനായി ആയുര്‍വേദ, ഹോമിയോ മരുന്ന് വിതരണം തുടങ്ങി. നഗരസഭാധ്യക്ഷ പദ്‌മിനി ഗോപിനാഥിന്‍റെ നേതൃത്വത്തില്‍ വീടുകളിലെത്തിയാണ് വിതരണം. പന്തളം, പൊന്നാനി നഗരസഭകളില്‍ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മരുന്നുകള്‍ നല്‍കിയത് ഫലപ്രദമാണെന്ന നിഗമനത്തിലാണ് നിലമ്പൂര്‍ നഗരസഭാ പരിധിയിലും മരുന്നുകൾ വിതരണം ചെയ്യുന്നത്. നിലമ്പൂരിലെ ഹോമിയോ, ആയുര്‍വേദ ഡിസ്‌പെൻസറികളുടെ സഹകരണത്തോടെയാണ് വിതരണം. പ്രതിരോധ മരുന്നുകൾക്കൊപ്പം വീടും പരിസരവും അണുവിമുക്തമാക്കാനുള്ള ചൂർണവും നൽകുന്നുണ്ട്.