ഇടുക്കി പാക്കേജ് പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്നുവെന്ന് കോണ്‍ഗ്രസ് - idukki congress
🎬 Watch Now: Feature Video
സ്വപ്‌ന പ്രഖ്യാപനങ്ങൾ മാത്രമാണ് ഇടുക്കി പക്കേജ് എന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം. ബജറ്റിൽ പ്രഖ്യാപിച്ച 1000 കോടി ഇടുക്കിക്ക് ലഭിക്കുമോയെന്ന് കണ്ടറിയാമെന്നും കഴിഞ്ഞ ബജറ്റിൽ ഇടുക്കിക്ക് പ്രഖ്യാപിച്ച 5000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപനം മാത്രമായിരുന്നുവെന്നും ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു. ഇത്തവണയും വീണ്ടും 1000 കോടി ഇടുക്കിക്ക് പ്രഖ്യാപിക്കുമ്പോൾ ഇത് ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണെന്നും ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചത് അംഗീകരിക്കാൻ ആകില്ലെന്നും പ്രളയത്തിൽ തകർന്ന ഇടുക്കിയെ കൈ പിടിച്ചുയർത്താൻ കഴിയുന്ന ബജറ്റ് ഇടുക്കിക്ക് ലഭിച്ചില്ലെന്നും ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു. തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചതെന്നും അദേഹം ആരോപിച്ചു.