മുണ്ടക്കയത്ത് മലവെള്ളപ്പാച്ചിലിൽ ഇരുനില വീട് നിലം പൊത്തി ; നടുക്കുന്ന ദൃശ്യം - മുണ്ടക്കയം
🎬 Watch Now: Feature Video
കോട്ടയം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി വീടുകളാണ് ജില്ലയിൽ നിലംപൊത്തിയത്. മുണ്ടക്കയം കല്ലേപ്പാലം കൊല്ലപ്പറമ്പിൽ ജെബിയുടെ വീട് മലവെള്ളപ്പാച്ചിലിൽ തകരുന്ന ദൃശ്യങ്ങൾ നടുക്കുന്നതാണ്. കഴിഞ്ഞ ദിവസമാണ് ജെബിയുടെ ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീണത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് വീട്ടുകാരെ നേരത്തേ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
കനത്ത മഴയെ തുടർന്ന് പിന്നിലെ പുഴയിൽ വെള്ളം കുത്തിയൊലിച്ച് വന്നതിനെ തുടർന്ന് വീടിന്‍റെ അടിഭാഗത്തെ മണ്ണൊലിച്ച് പോകുകയും പൂർണമായും വെള്ളത്തിലേക്ക് മറിയുകയുമായിരുന്നു.