മാഗസിന്‍ വിവാദം; കാലിക്കറ്റ് സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധം - latest calicut university magazine news
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4791603-thumbnail-3x2-mpm.jpg)
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്‌എഫ്‌ഐയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി യൂണിയൻ പുറത്തിറക്കിയ മാഗസിനെതിരെ പ്രതിഷേധം. മാഗസിന്‍ രാജ്യവിരുദ്ധവും മതവിരുദ്ധവുമാണെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകർ സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് പ്രധാന ഗേറ്റിൽ പൊലീസ് തടഞ്ഞു. മാഗസിൻ ഇറക്കിയ എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെയും ഇതിനെ പിന്തുണച്ച അധ്യാപകർക്കെതിരെയും നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മാർച്ച് കേസരി പത്രാധിപർ എൻ.ആർ.മധു ഉദ്‌ഘാടനം ചെയ്‌തു. ഇടതുപക്ഷ ഭീകരവാദമാണ് ക്യാമ്പസുകളിൽ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.