കോട്ടയം കലക്‌ട്രേറ്റിന് മുന്നിൽ ഹിന്ദു ഐക്യവേദി ധർണ നടത്തി - ഹിന്ദു ഐക്യവേദിയുടെ ധർണ
🎬 Watch Now: Feature Video

കോട്ടയം: സംവരണേതര സമൂഹങ്ങൾക്ക് ഒബിസി സംവരണം നൽകാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കോട്ടയം കലക്‌ട്രേറ്റിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന തലത്തിൽ നടത്തുന്ന ധർണയുടെ ഭാഗമായാണ് കോട്ടയം കലക്‌ട്രേറ്റിന് മുന്നിൽ ധർണ നടത്തിയത്. അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്‍റ് പിഎസ് പ്രസാദ് ധർണ ഉദ്ഘാടനം ചെയ്തു.