ചികിത്സക്ക് കാത്തുനിന്ന കൊവിഡ് രോഗിക്ക് ആശുപത്രിക്ക് പുറത്ത് ദാരുണാന്ത്യം - Jagadish
🎬 Watch Now: Feature Video
വിജയവാഡ: ആന്ധ്രാപ്രദേശിൽ ചികിത്സക്ക് കാത്തുനിന്ന കൊവിഡ് രോഗിക്ക് ആശുപത്രിക്ക് പുറത്ത് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. രോഗം സ്ഥിരീകരിച്ച വിജയവാഡ പയകപുരം സ്വദേശി ജഗദീഷിനെ കിടക്കകളില്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അധികൃതർ നിർദേശിക്കുകയായിരുന്നു. നിരീക്ഷണത്തിൽ കഴിയവെ രോഗിയുടെ ആരോഗ്യനില വഷളാവുകയും തുടർന്ന് വീട്ടുകാർ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രിയിലെത്തുകയുമായിരുന്നു. എന്നാൽ ഏറെ നേരം കാത്തു നിന്നെങ്കിലും രോഗിയെ കിടക്കകളില്ലെന്ന കാരണത്താൽ പ്രവേശിപ്പിച്ചില്ല. പിന്നീട് ഡോക്‌ടർമാർ എത്തിയെങ്കിലും രോഗി മരിച്ചിരുന്നു. ഭർത്താവിൻ്റെ മരണത്തെ തുടർന്ന് മക്കളെ പിപിഇ കിറ്റ് ധരിച്ച് ആശുപത്രിയിലേക്ക് കയറ്റി വിടുന്ന അമ്മയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.