ജന്മനാട്ടിലേക്ക് മടങ്ങി കേരളത്തിന്‍റെ അതിഥികൾ; നാടണയുന്നതിൽ സന്തോഷമെന്ന് തൊഴിലാളികൾ - BIHAR GUEST WORKERS
🎬 Watch Now: Feature Video
ആലപ്പുഴ: ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബീഹാർ സ്വദേശികളായ 1,124 പേരാണ് പ്രത്യേക ട്രെയിനിൽ ബിഹാറിലേക്ക് മടങ്ങിയത്. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ പൊലീസ്, റവന്യൂ, റെയിൽവെ, തൊഴിൽ, ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത മേൽനോട്ടത്തിലാണ് അതിഥി തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയച്ചത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കെഎസ്ആർടിസി ബസിലാണ് തൊഴിലാളികൾ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് തൊഴിലാളികൾ പ്രതികരിച്ചു.