ശ്രീധരൻ പിള്ളക്ക് കരിങ്കൊടി; ഫ്രറ്റേണിറ്റി പ്രവർത്തകരെ അറസ്റ്റ് ചെയ്തു - പ്രവർത്തകരെ അറസ്റ്റ് ചെയ്തു
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5508082-thumbnail-3x2-karikodi.jpg)
ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി മിസോറാം ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയെ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ലാ സമിതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴയില്‍ ശ്രീധരൻ പിള്ളയെ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് സജി ഫാസിൽ, വൈസ് പ്രസിഡന്‍റ് സഹൽ വടുതല, ജനറൽ സെക്രെട്ടറി ഇജാസ് ഇഖ്ബാൽ, സെക്രട്ടറി ജമീൽ സി ജമാൽ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സഫറുല്ലാഹ്, അൽത്താഫ് എന്നിവർ അടക്കം 13 പ്രവർത്തകരെ പേരെ അറസ്റ്റ് ചെയ്തു.