പെരിന്തൽമണ്ണയിൽ ഫർണിച്ചർ കടയിൽ തീപിടിത്തം - ഫർണിച്ചർ കടയിൽ തീപിടിത്തം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5246797-664-5246797-1575296836355.jpg)
മലപ്പുറം: പെരിന്തൽമണ്ണയിൽ ഫർണിച്ചർ കടയിൽ തീപിടിത്തം. വൈകുന്നേരം ആറരയോടെയാണ് മണ്ണാർക്കാട് റോഡിലെ ഷാജഹാൻ ഫർണിച്ചർ എന്ന കടയില്‍ തീപിടിത്തമുണ്ടായത്. കടയുടെ മുകളിലത്തെ നില പൂർണമായും കത്തി നശിച്ചു. തൊട്ടടുത്ത കെട്ടിടത്തിലേക്കും തീ പടർന്നു പിടിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഒമ്പത് അഗ്നി ശമന സേനാ യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. തീ പിടിത്തതിന്‍റെ കാരണം വ്യക്തമല്ല.
Last Updated : Dec 2, 2019, 11:47 PM IST