സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ ഗൗരവമായി ചർച്ച ചെയ്യുമെന്ന് പി രാജീവ് - malayalam film industry
🎬 Watch Now: Feature Video
എറണാകുളം: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള സിനിമ മേഖലയിലെ പ്രശ്‌നം ചർച്ച ചെയ്യുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വിഷയത്തിൽ ഫെഫ്‌ക ഭാരവാഹികൾ ബന്ധപ്പെട്ടിരുന്നുവെന്നും പ്രശ്‌നം ഗൗരവമായി ചർച്ച ചെയ്യുമെന്നും പി രാജീവ് വ്യക്തമാക്കി. സാംസ്‌കാരിക വകുപ്പും വിഷയം പരിശോധിക്കും. സിനിമ ചിത്രീകരണത്തിന് വ്യാവസായിക അടിസ്ഥാനത്തിൽ സ്ഥലമൊരുക്കിക്കൊടുക്കുന്ന കാര്യം പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നതെന്നും സിനിമയെ വ്യവസായമായി കാണുന്നത് നയപരമായ വിഷയമാണന്നും മന്ത്രി പറഞ്ഞു.