തിരുവനന്തപുരത്ത് പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി - polling materials
🎬 Watch Now: Feature Video
തിരുവനന്തപുരം: ജില്ലയിലെ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. പതിനാല് കേന്ദ്രങ്ങളിലായിരുന്നു വിതരണം. രാവിലെ എട്ട് മണി മുതൽ വിതരണം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില ബൂത്തുകളിൽ രാവിലെ പത്ത് മണിയോടെ മാത്രമാണ് തുടങ്ങിയത്. തിരക്ക് ഒഴിവാക്കാൻ ഒരു കൗണ്ടറിൽ പത്ത് ബൂത്തുകൾ എന്ന ക്രമത്തിലായിരുന്നു പോളിങ് സാമഗ്രികളുടെ വിതരണം. ഇത്തരത്തിൽ മുപ്പതോളം കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്. ചില കേന്ദ്രങ്ങളിൽ വലിയ തിരക്കും അനുഭവപ്പെട്ടു. കൊവിഡ് സാഹചര്യത്തിൽ സാനിറ്റൈസറും മാസ്കും പിപിഇ കിറ്റും ഉൾപ്പെടെയുള്ള സാധനങ്ങളും പോളിങ് സമഗ്രികളുടെ ഒപ്പം ഉദ്യോഗസ്ഥർക്ക് നൽകി. ജില്ലയിൽ 4164 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കലക്ടർ നവജ്യോത് ഖോസ അറിയിച്ചു.