കാർഗിൽ യുദ്ധത്തിൽ പങ്കാളികളായ കേണൽമാരെ ആദരിച്ചു - മലപ്പുറം
🎬 Watch Now: Feature Video
മലപ്പുറം: കാർഗിൽ യുദ്ധത്തിൽ പങ്കാളികളായ കേണൽമാരെ ആദരിച്ചു, ബി.ജെ.പി ന്യൂനപക്ഷമോർച്ച നിലമ്പൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിലാണ് കാർഗിൽ വിജയദിനത്തിൽ പരിപാടി നടത്തിയത്. ന കേണൽമാരായ റാഫേൽ വഴിക്കടവ്, സണ്ണി തോമസ് നിലമ്പൂർ, സജോ എന്നിവരെയാണ് ആദരിച്ചത്. ബി.ജെ.പി ന്യൂനപക്ഷമോർച്ച സംസ്ഥാന ജന: സെക്രട്ടറി അജി തോമസ്, പോൾസൺ കരുളായി, ഷിജു പുളിക്കൽ, ലത്തീഫ് മാമ്മാങ്കര, എം.എസ്. ആന്‍റണി, അപ്പുട്ടി പൂവ്വത്തിപ്പൊയ്ക എന്നിവർ ചടങ്ങിന് നേത്യത്വം നൽകി.