thumbnail

By

Published : Dec 14, 2020, 6:25 PM IST

ETV Bharat / Videos

ആന്തൂർ അയ്യങ്കോലിൽ സിപിഎം-ലീഗ് സംഘർഷം

കണ്ണൂർ: തളിപ്പറമ്പ് ആന്തൂർ അയ്യങ്കോലിൽ സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി. അയ്യങ്കോൽ കടമ്പേരി ഗവ യു പി സ്കൂളിലെ പോളിങ് ബൂത്തിന് മുന്നിലാണ് സംഘർഷം ഉണ്ടായത്. പുറത്ത് തടിച്ച് കൂടിയ സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടർന്ന് പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയും നടന്നു. മറ്റു വാർഡിൽ നിന്നുള്ള ആളുകൾ ബൂത്തിലേക്ക് എത്തുന്നുവെന്ന് പറഞ്ഞതിനെ തുടർന്നാണ് വാക്കേറ്റം നടന്നത്. ഈ സമയം ബൂത്തിൽ സുരക്ഷ ചുമതലയിലുണ്ടായിരുന്ന പൊലീസുകാർ ഇടപെട്ട് സ്ഥിതി ശാന്തമാക്കി. പിന്നീട് വൈകുന്നേരത്തോടു കൂടി ഇരു വിഭാഗം പ്രവർത്തകരും ബൂത്തിനു മുന്നിൽ തടിച്ചുകൂടി. എന്നാൽ തളിപ്പറമ്പ സി.ഐ എൻ കെ സത്യനാഥിൻ്റെ നേതൃത്വത്തിൽ ഇരു വിഭാഗം പ്രവർത്തകരെയും സ്ഥലത്ത് നിന്ന് പറഞ്ഞയച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.