ETV Bharat / state

ശബരിമല സന്നിധാനത്തെ മുൻ മേൽശാന്തിമാരുടെ ഫോട്ടോകൾ നീക്കം ചെയ്‌തു

ഫോട്ടോയ്ക്കൊപ്പം നൽകിയിരുന്ന മേൽവിലാസം ഫോൺ നമ്പർ എന്നിവ മാർക്കറ്റിങ്ങിന് ഉപയോഗിക്കുന്നു' എന്നു കാട്ടി സ്‌പെഷ്യൽ കമ്മീഷണർക്കും, ദേവസ്വം ബോർഡ് പ്രസിഡൻ്റിനും പരാതി ലഭിച്ചിരുന്നു

Sabarimala
Sabarimala-File Photo (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ മേൽശാന്തി മുറിയുടെ പൂമുഖത്ത് സ്ഥാപിച്ചിരുന്ന മുൻ മേൽശാന്തി മാരുടെ ഫോട്ടോകൾ നീക്കം ചെയ്‌തു. ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് നടപടി.

ഫോട്ടോയ്ക്കൊപ്പം മേൽവിലാസം ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയാണ് സ്ഥാപിച്ചിരുന്നത് 'ഇത് മാർക്കറ്റിങ്ങിന് ഉപയോഗിക്കുന്നു' എന്നു കാട്ടി സ്‌പെഷ്യൽ കമ്മീഷണർക്കും, ദേവസ്വം ബോർഡ് പ്രസിഡൻ്റിനും പരാതി ലഭിച്ചിരുന്നു.

പരാതി ലഭിച്ചതിനു പിന്നാലെ സ്ഥലം സന്ദർശിച്ച ശേഷമാണ് ഫോട്ടോ നീക്കം ചെയ്യാൻ ദേവസ്വം ഉദ്യോഗസ്ഥരോട് ദേവസ്വം കമ്മീഷണർ നിർദ്ദേശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി നാഥ് ഫോട്ടോകൾ നീക്കം ചെയ്‌തു.

Also Read: 48 ഹോട്ട്‌സ്‌പോട്ടുകള്‍, അരമണിക്കൂര്‍ വീതം ഇന്‍റര്‍നെറ്റ്; ശബരിമലയില്‍ ബിഎസ്എന്‍എല്ലിന്‍റെ സൗജന്യ വൈഫൈ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.