ജൊഹനാസ്ബര്‍ഗ്: സഞ്ജുവിന്‍റെയും തിലക് വര്‍മയുടെയും സെഞ്ച്വറിക്കരുത്തില്‍ നാലാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ 284 റണ്‍സിന്‍റെ വിജയലക്ഷ്യം വച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് അഭിഷേക് ശര്‍മയുടെ ഒരു വിക്കറ്റ് മാത്രമാണ് നഷ്‌ടമായത്. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സഞ്ജു തിലക് സഖ്യം മത്സരത്തില്‍ 210 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി.
പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന സഞ്ജു ഇന്ന് നേരിട്ട 51-ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പരമ്പരയില്‍ സഞ്ജുവിന്‍റെ രണ്ടാമത്തെയും ടി20 കരിയറില്‍ മൂന്നാമത്തെയും സെഞ്ച്വറിയാണിത്. 56 പന്ത് നേരിട്ട സഞ്ജു 109 റണ്‍സുമായി പുറത്താകാതെ നിന്നു. 9 സിക്‌സും ആറ് ഫോറും അടങ്ങുന്ന വെടിക്കെട്ട് പ്രകടനമാണ് വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ സഞ്ജു കാഴ്‌ച വെച്ചത്.
Innings Break!
— BCCI (@BCCI) November 15, 2024
Absolutely dominating batting display from #TeamIndia at The Wanderers Stadium, Johannesburg⚡️ ⚡️
1⃣2⃣0⃣* from Tilak Varma
1⃣0⃣9⃣* from Sanju Samson
Scorecard ▶️ https://t.co/b22K7t8KwL#SAvIND pic.twitter.com/RO9mgJFZnL
#TeamIndia breaking records and making history 🔥
— JioCinema (@JioCinema) November 15, 2024
Catch LIVE action from the 4th #SAvIND T20I on #JioCinema, #Sports18, and #ColorsCineplex! 👈#JioCinemaSports pic.twitter.com/vPJwOIcyWA
മത്സരത്തില്‍ സഞ്ജുവിനേക്കാള്‍ കൂടുതല്‍ അപകടകാരിയായത് തിലക് വര്‍മയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ടി20യിലും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ തിലക് വര്‍മ 47 പന്തില്‍ പുറത്താകാതെ 120 റണ്‍സാണ് അടിച്ചുകൂട്ടിയത്. 10 സിക്‌സറുകളും 9 ഫോറും അടങ്ങുന്നതായിരുന്നു തിലകിന്‍റെ ഇന്നിങ്‌സ്. അന്താരാഷ്‌ട്ര ടി20യില്‍ തിലക് വര്‍മയുടെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇത്. കഴിഞ്ഞ മത്സരത്തിലായിരുന്നു താരം കന്നി സെഞ്ച്വറി നേടിയത്.
𝐒𝐚𝐧𝐣𝐮 𝐒𝐚𝐦-𝐓𝐨𝐧 🙌#TeamIndia's wonderboy brings up his 3rd T20I 💯of the year!
— JioCinema (@JioCinema) November 15, 2024
Catch the 4th #SAvIND T20I LIVE on #JioCinema, #Sports18, and #ColorsCineplex! ⚡🏏#JioCinemaSports #SanjuSamson pic.twitter.com/2bBriab9AA
Wishing a quick recovery for the injured fan! 🤕🤞
— JioCinema (@JioCinema) November 15, 2024
Keep watching the 4th #SAvIND T20I LIVE on #JioCinema, #Sports18 & #ColorsCineplex 👈#JioCinemaSports pic.twitter.com/KMtBnOa1Hj
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാര്‍ യാദവ് ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം മത്സരം കളിച്ച ടീമില്‍ മാറ്റം വരുത്താതെയാണ് ടീം ഇന്ത്യ ജൊഹനാസ്ബര്‍ഗിലും ഇറങ്ങിയത്. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുക്കാനുള്ള നായകന്‍റെ തീരുമാനം ശരിവയ്‌ക്കുന്നതായിരുന്നു ഓപ്പണര്‍മാരുടെ പ്രകടനം.
𝐒𝐚𝐧𝐣𝐮 𝐒𝐚𝐦𝟓𝑶𝐧 𝐬𝐩𝐞𝐜𝐢𝐚𝐥 🤝
— JioCinema (@JioCinema) November 15, 2024
Sanju's sensational 50 lights up the series finale! Catch LIVE action from the 4th #SAvIND T20I on #JioCinema, #Sports18, and #ColorsCineplex! 👈#JioCinemaSports #SanjuSamson pic.twitter.com/9skV9kCBdX
India are arguably having the greatest year for a team in men's T20Is 🔥 pic.twitter.com/z1B4GYwCsn
— ESPNcricinfo (@ESPNcricinfo) November 15, 2024
ഒന്നാം വിക്കറ്റില്‍ സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന് 73 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആറാം ഓവറിലെ അഞ്ചാം പന്തിലാണ് അഭിഷേക് ശര്‍മ മടങ്ങിയത്. 18 പന്തില്‍ 36 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ലുതോ സിപാമ്ലയാണ് അഭിഷേകിനെ വീഴ്‌ത്തിയത്.
Sanju Samson's last 5 T20I innings:
— ESPNcricinfo (@ESPNcricinfo) November 15, 2024
💯 Hundred
🦆 Duck
🦆 Duck
💯 Hundred
💯 Hundred
𝘏𝘢𝘱𝘱𝘺 𝘢𝘭𝘭𝘦? pic.twitter.com/WBqZmo5eZD
◾ Czech Republic, 2022 vs Bulgaria
— ESPNcricinfo (@ESPNcricinfo) November 15, 2024
◾ Japan, 2024 vs China
◾ 𝗜𝗻𝗱𝗶𝗮, 𝟮𝟬𝟮𝟰 𝘃𝘀 𝗦𝗼𝘂𝘁𝗵 𝗔𝗳𝗿𝗶𝗰𝗮
Only the third instance of two batters scoring hundreds in the same innings in men's T20Is 🔥
🔗 https://t.co/WQCWljqsgi | #SAvIND pic.twitter.com/3wWiHsTC9C
തുടര്‍ന്ന് സഞ്ജുവും തിലക് വര്‍മയും കത്തിക്കയറിയതോടെ ടി20 ക്രിക്കറ്റില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ടോട്ടലും നേടാൻ ഇന്ത്യയ്‌ക്കായി. ബംഗ്ലാദേശിനെതിരെ ഈ വര്‍ഷം ഹൈദരാബാദില്‍ അടിച്ച 297 ആണ് ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഈ മത്സരത്തിലായിരുന്നു സഞ്ജു സാംസണ്‍ ആദ്യ സെഞ്ച്വറിയും നേടിയത്. ജൊഹനാസ്ബര്‍ഗിലെ സെഞ്ച്വറിയോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ശതകം നേടുന്ന ആദ്യ താരമായും സഞ്ജു മാറി.