നെടുമ്പാശേരി വിമാനത്താവളം പൂര്‍വ്വ സ്ഥിതിയിലേക്ക് - CIAL
🎬 Watch Now: Feature Video
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നും വെള്ളം പൂര്‍ണ്ണമായും പുറത്തേക്ക് ഒഴുക്കി. കുടുങ്ങിക്കിടക്കുന്ന വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് ഇവിടെ നിന്നും യാത്ര തിരിച്ചു. നിശ്ചയിച്ച പ്രകാരം നാളെ വൈകുന്നേരത്തോടെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിയാൽ. നിലവിലെ സാഹചര്യത്തിൽ നാളെ മൂന്ന് മണിക്ക് സർവീസ് പുനരാരംഭിക്കുമെന്ന് സിയാൽ അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാൽ മൂന്ന് മണിക്ക് മുമ്പ് സർവീസ് പുനരാരംഭിക്കും.