ക്യാമ്പസ് ഫ്രണ്ട് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം - സെക്രട്ടേറിയറ്റ് മാർച്ച്
🎬 Watch Now: Feature Video

തിരുവനന്തപുരം: ക്യാമ്പസ് ഫ്രണ്ട് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പിഎസ്‌സി പരീക്ഷാ ക്രമക്കേടുകൾക്ക് എതിരെയും യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമ കേസ് പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചുമായിരുന്നു മാർച്ച്. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്മാറാതിരുന്ന പ്രവർത്തകർക്ക് നേരെ ലാത്തിവീശിയ പൊലീസ് കണ്ണീർവാതകവും പ്രയോഗിക്കുകയായിരുന്നു. കണ്ണീർവാതക പ്രയോഗത്തിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി.