മഞ്ചേശ്വരത്ത് ബിജെപി അനുകൂല വിധിയുണ്ടാകുമെന്ന് കെ. സുരേന്ദ്രൻ - കെ. സുരേന്ദ്രൻ
🎬 Watch Now: Feature Video
കാസർകോട്: മഞ്ചേശ്വരത്ത് ഇത്തവണ ഇടത് വലത് മുന്നണികൾക്കെതിരായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് ബിജെപി സ്ഥാനാർഥി കെ. സുരേന്ദ്രൻ. സംസ്ഥാന പ്രസിഡന്‍റ് എന്ന ഉത്തരവാദിത്തമുള്ളതിനാൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോകേണ്ടി വരും. കോന്നിയിലും മത്സരിക്കുന്നുണ്ട്. മഞ്ചേശ്വരത്തെ ജനങ്ങൾക്ക് സുപരിചിതനായ തന്നെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല. എപ്പോഴും മണ്ഡലത്തിൽ ഇല്ലെങ്കിലും ജനങ്ങൾക്ക് തന്നെ അറിയാമെന്നും ഇത്തവണ മണ്ഡലത്തിൽ താമര വിരിയുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.