ETV Bharat / international

'മരണത്തെ മുന്നിൽ കണ്ട് ഗാസയിലെ ജനങ്ങള്‍', 20 ലക്ഷത്തോളം പേര്‍ ദുരിതത്തില്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി യുഎൻ ഏജൻസി - 2 MILLION PEOPLE TRAPPED IN GAZA

ഗാസയിൽ ദശലക്ഷക്കണക്കിനാളുകൾ കുടുങ്ങിക്കിടക്കുകയാണെന്ന് യുഎൻ ഏജൻസി അറിയിച്ചു. താമസത്തിനേക്കാള്‍ ഭക്ഷണത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും അവർ വ്യക്തമാക്കി.

UNRWA ON PEOPLE IN GAZA  UNRWA UNICEF  ഇസ്രയേല്‍ ഹമാസ് യുദ്ധം  ISRAEL PALESTINE HAMAS WAR
Palestinian children wait for food at a distribution center in Deir al-Balah, Gaza Strip, (AP)
author img

By ETV Bharat Kerala Team

Published : Dec 21, 2024, 11:20 AM IST

ദേർ അൽ-ബലാഹ്: ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഗാസയിൽ 20 ലക്ഷത്തോളം ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്നും ഗുരുതരമായ അവസ്ഥയിൽ കുടുങ്ങിക്കിടക്കുകയുമാണെന്നുമുള്ള റിപ്പോര്‍ട്ടുമായി ഗാസയിലെ പലസ്‌തീൻ അഭയാർഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ്‌ ഏജൻസി(UNRWA). ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ മരണത്തെ മുന്നിൽ കണ്ട് ആളുകൾക്ക് മറ്റൊരു സ്ഥലത്തേക്ക് പലായനം ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്നും UNRWA എമർജൻസി ഓഫിസർ ലൂയിസ് വാട്ടറിഡ്‌ജ് വ്യക്തമാക്കി.

ഗാസയില്‍ കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ വളരെ മോശമായിരുന്നുന്നെന്നും, ഇത് തുടരാനാണ് സാധ്യതയെന്നും യുഎൻആർഡബ്യൂഎ (UNRWA) റിപ്പോർട്ട് ചെയ്‌തു. ഗാസയിലെ ജനങ്ങള്‍ക്ക് താമസം ഒരുക്കുന്നതിനേക്കാള്‍ ഭക്ഷണം എത്തിച്ച് നല്‍കാനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യുഎൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഗാസയിലെ ജനങ്ങൾക്കായി കൊണ്ടുവന്നിട്ടുള്ള സാധനങ്ങൾ ആറുമാസമായി പ്രദേശത്തിന് പുറത്ത് തടഞ്ഞുവച്ചിരിക്കുകയാണ്. അതിനാൽ തന്നെ ആളുകൾക്ക് ഭക്ഷണം നൽകാനോ അവർക്ക് അഭയം നൽകാനോ കഴിയുന്നില്ലെന്നും UNRWA പറഞ്ഞു.

'യുദ്ധം കുട്ടികളിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുത്'

യുദ്ധവും വ്യോമാക്രമണവുമെല്ലാം കുട്ടികളിൽ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഇൻ്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട് (യുനിസെഫ്) അറിയിച്ചു. കുട്ടികൾക്കെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നും അവരെ ഈ ദുരിതത്തിൽ നിന്നും രക്ഷപ്പെടുത്തുക എന്നത് ലോകത്തിന്‍റെ ഉത്തരവാദിത്തമാണെന്നും ഗാസയിലെ യുനിസെഫിൻ്റെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫിസർ റൊസാലിയ ബോലിൻ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങളുടെ കടുത്ത ലംഘനങ്ങളുടെയും അവരുടെ ഭാവി നശിപ്പിക്കുന്നതിൻ്റെയും ആഘാതം പേറുന്നത് ഒരു തലമുറ മൊത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മനുഷ്യത്വം നഷ്‌ടപ്പെട്ട സ്ഥലങ്ങളിലൊന്നായി ഗാസ മാറിയെന്ന് റൊസാലിയ ബോലിൻ അറിയിച്ചു. 14 മാസത്തിലേറെയായി, കുട്ടികൾ ദുരന്തത്തിൻ്റെ വക്കിലാണ് അവിടെ ജീവിക്കുന്നത്. ഗാസയിലുണ്ടായ ആക്രമണങ്ങളിൽ 14,500ലധികം കുട്ടികൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, ശൈത്യകാലം ആരംഭിക്കുമ്പോൾ രാജ്യത്തെ സ്ഥിതി വഷളാകുമെന്ന് യുനിസെഫ് മുന്നറിയിപ്പ് നൽകി. ഗാസയിലെ കുട്ടികൾ തണുപ്പ് സഹിച്ചാണ് അവിടെ കഴിയുന്നത്. പല കുട്ടികളും ഇപ്പോഴും വേനൽക്കാലത്ത് ധരിക്കുന്ന വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

കൊടും തണുപ്പ് മൂലം ഗാസയിലെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കഴിയുന്ന കുട്ടികള്‍ പ്ലാസ്‌റ്റിക് വരെ കത്തിച്ച് ചൂട് പിടിക്കുന്ന ദുരവസ്ഥയിലാണ്. ആരോഗ്യ സംരക്ഷണ സേവനങ്ങളുടെ അഭാവവും ആശുപത്രികൾക്ക് നേരെയുള്ള ആക്രമണങ്ങളും കാരണം പ്രദേശത്തുടനീളം രോഗങ്ങൾ പടരുന്നുണ്ടെന്നും റൊസാലിയ ബോലിൻ കൂട്ടിച്ചേർത്തു.

Also Read: ഗാസ മുനമ്പില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 25 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.