വി.വി പ്രകാശിന്‍റെ മരണം അവിശ്വസനീയമെന്ന് ആര്യാടൻ ഷൗക്കത്ത് - VV Prakashan's death
🎬 Watch Now: Feature Video
മലപ്പുറം: വി.വി പ്രകാശിന്‍റെ മരണം അവിശ്വസനീയമെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. കോൺഗ്രസിനും യുഡിഎഫിനും വലിയ നഷ്‌ടമാണ് അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ സംഭവിച്ചതെന്നും കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെ ഉയർന്നു വന്ന നേതാവായിരുന്നു അദ്ദേഹമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ആദർശാധിഷ്‌ടിത രാഷ്‌ട്രീയത്തിനാണ് വി.വി പ്രകാശ് മുൻതൂക്കം നൽകിയത്. മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ നല്ല വിധി പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ ആ വിധി കാണാൻ ഇനി പ്രകാശില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated : Apr 29, 2021, 9:31 AM IST