പൗരത്വഭേദഗതി നിയമത്തിനെതിരെ മുഴുവൻ സ്ത്രീകളും തെരുവിൽ ഇറങ്ങണം; കെ.പി.എ മജീദ് - Citizenship Amendment Act
🎬 Watch Now: Feature Video
കണ്ണൂര്‍: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ മുഴുവൻ സ്ത്രീകളും തെരുവിൽ ഇറങ്ങണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. സമരം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്. അതുകൊണ്ടുതന്നെ അവർക്ക് ഇതിൽ നിന്നും മാറി നിൽക്കാൻ സാധിക്കില്ല. കാന്തപുരത്തിന്‍റെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായമാണെന്നും അതിൽ താൻ ഇടപെടില്ലെന്നും കെ.പി.എ മജീദ് കണ്ണൂരിൽ പറഞ്ഞു.