അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തില്‍ കർഷക മാർച്ചും ധർണയും - കർഷക മാർച്ചും ധർണയും

🎬 Watch Now: Feature Video

thumbnail

By

Published : Dec 12, 2019, 4:45 PM IST

ഇടുക്കി: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ രാജകുമാരി യൂണിയൻ ബാങ്കിന് മുന്നില്‍ കർഷക മാർച്ചും ധർണയും സംഘടിപ്പിച്ചു. കർഷക കടങ്ങൾ എഴുതി തള്ളുക, കർഷകർക്ക് പതിനായിരം രൂപ പെൻഷൻ നൽകുക തുടങ്ങിയ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, പ്രളയ കെടുതിക്ക്‌ അർഹമായ നഷ്‌ടപരിഹാരം നൽകുക, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷക ബജറ്റുകൾ അവതരിപ്പിക്കുക, ജപ്‌തി നടപടികൾ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കിസാൻ സഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ്, ജില്ലാ പ്രസിഡന്‍റ് സി.എ.ഏലിയാസ്, സി.യു.ജോയി, പി.കെ.സദാശിവൻ, കെ.സി.ആലീസ്, ജോയി അമ്പാട്ട്,തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.