കലോത്സവം പരിസ്ഥിതി സൗഹൃദമാക്കാന്‍ ഓലക്കുട്ടകള്‍

By

Published : Nov 27, 2019, 7:50 PM IST

thumbnail
കാസര്‍കോട്: കലോത്സവ നഗരിയിലെവിടെയും മാലിന്യങ്ങൾ വലിച്ചെറിയേണ്ട. മാലിന്യം നിക്ഷേപിക്കാൻ ഓലക്കുട്ടകൾ വേദികൾക്ക് സമീപമുണ്ടാകും. കാരിയിലെ ശ്രീകുമാർ ക്ലബിലെ പ്രവർത്തകരാണ് കലോത്സവത്തിനാവശ്യമായ ഓലക്കുട്ടകള്‍ തയ്യാറാക്കി നൽകിയത്. ഹരിതചട്ടത്തിന്‍റെ ഭാഗമായി ഓലക്കുട്ടകള്‍ എന്ന ആശയം ക്ലബ് പ്രവർത്തകർ മുന്നോട്ട് വെച്ചപ്പോൾ നാടൊന്നാകെ അത് ഏറ്റെടുക്കുകയായിരുന്നു. കലോത്സവത്തിനെത്തുന്ന കൗമാരപ്രതിഭകൾക്ക്‌ പരിസ്ഥിതി സൗഹൃദ സന്ദേശം നല്‍കാന്‍ നൂറിലധികം ഓലക്കുട്ടകളാണ് കലോത്സവ നഗരിയില്‍ എത്തിച്ചത്

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.