അക്ഷരനഗരിയില്‍ വായനാ വസന്തം - നാഗമ്പടം ഇൻഡോർ സ്റ്റേഡിയം
🎬 Watch Now: Feature Video
കോട്ടയം: അക്ഷരനഗരിയില്‍ വായനാ വസന്തമൊരുക്കി 36-ാമത് ദര്‍ശന അന്താരാഷ്‌ട്ര പുസ്‌തകമേള. നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന പുസ്‌തകമേള വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ്. 100ഓളം പ്രസാധകർ അണി നിരക്കുന്ന പുസ്‌തക മേളയിൽ കല, സാഹിത്യം, കവിത, അക്കാദമിക് ബുക്കുകൾ തുടങ്ങി സമസ്‌ത മേഖലയെയും സ്പർശിക്കുന്ന പുസ്‌തകങ്ങൾ ഒരുക്കിയിട്ടുണ്ട്. പുസ്‌തകമേളയുടെ ഭാഗമായി വിവിധ പുസ്‌തക പ്രകാശനങ്ങള്‍, സെമിനാറുകൾ എന്നിവയും നടക്കുന്നുണ്ട്. നവംമ്പര്‍ ഒന്നിന് ആരംഭിച്ച മേള 10ന് സമാപിക്കും.