ETV Bharat / state

ഒമാനിലേക്ക് സർവീസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്; ബുക്കിങ് ആരംഭിച്ചു - AIR INDIA INCREASE SERVICES TO OMAN

സലാല-കോഴിക്കോട് റൂട്ടിലാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചത്.

AIR INDIA NEW SERVICE  AIR INDIA EXPRESS SALALAH KOZHIKODE  എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്  SALALAH TO KOZHIKODE flight SERVICE
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 10 hours ago

കോഴിക്കോട്: കരിപ്പൂരിൽ നിന്നും ഒമാനിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്. സലാല-കോഴിക്കോട് റൂട്ടിലാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് സര്‍വീസുകള്‍ വര്‍ധിപ്പിച്ചത്. ആഴ്‌ചയില്‍ രണ്ട് ദിവസമാണ് സര്‍വീസുകള്‍. ഞായര്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ വെബ്സൈറ്റ് വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സലാലയി​ൽ ​നി​ന്ന് രാ​വി​ലെ 10.55ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കു​ന്നേ​രം 4.15ന് ​കോ​ഴി​ക്കോ​ടെ​ത്തും. തിരികെ ഇവി​ടെ​ നി​ന്നും രാ​വി​ലെ 7.25ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം 10 മ​ണി​യോ​ടെ​ സലാ​ല​യി​ലെ​ത്തും.

രണ്ട് ദിവസങ്ങളിലും ഇതേ ടൈം ഷെഡ്യൂളിൽ തന്നെയാണ് സർവീസ് നടക്കുക. നിലവില്‍ 44 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. ദോഫാര്‍, അല്‍ വുസ്‌ത മേഖലകളില്‍ നിന്നുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും ഈ സര്‍വീസുകള്‍.

Also Read: തിരുവനന്തപുരത്ത് നിന്ന് കുവൈറ്റിലേക്ക് ജസീറ എയര്‍വേസ് സര്‍വിസ് ആരംഭിച്ചു; തിരുവനന്തപുരം - പൂനെ പ്രതിദിന സര്‍വിസുമായി ഇന്‍ഡിഗോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.