ചാമ്പ്യൻസ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കാന്‍ ആഴ്ചകൾ മാത്രം ബാക്കിനില്‍ക്കെ, ടൂർണമെന്‍റിന് ആതിഥ്യം വഹിക്കുന്ന പാകിസ്ഥാനിൽ സ്റ്റേഡിയങ്ങളുടെ നിർമാണം ഇപ്പോഴും പാതിവഴിയില്‍. എന്നാല്‍ ടൂർണമെന്‍റ് മറ്റൊരു രാജ്യത്തേക്ക് മാറ്റുന്ന കാര്യം ഐസിസി പരിഗണിക്കുന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരുക്കങ്ങൾ ഇതുവരെ പൂർത്തിയാകാത്തതാണ് കാരണമായി പറയപ്പെടുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ പാകിസ്ഥാനിലെ ഗദ്ദാഫി, ലാഹോർ, കറാച്ചി എന്നീ സ്റ്റേഡിയങ്ങളിലാണ് നടക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഐസിസി പിസിബിക്ക് വൻ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഈ ജോലികളെല്ലാം 2024 ഡിസംബറോടെ പൂർത്തിയാക്കേണ്ടതായിരുന്നു.
എന്നാൽ കാലക്രമേണ, നിരവധി ജോലികൾ ഇപ്പോഴും സ്റ്റേഡിയങ്ങളിൽ അവശേഷിക്കുന്നുവെന്നാണ് റിപ്പോർട്ട്. സ്റ്റേഡിയം സീറ്റ് നവീകരണം, ഫ്ലഡ്‌ലൈറ്റ് ക്രമീകരണം, കളിക്കാരുടെ ഡ്രസ്സിംഗ് റൂം നവീകരണം, മറ്റ് സൗകര്യങ്ങൾ തുടങ്ങി നിരവധി ജോലികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.
Condition of Pakistan cricket stadiums:
— Johns (@JohnyBravo183) January 8, 2025
Less than a month left for Champions Trophy and nothing's even 50% ready.
AFG, AUS, SA & ENG will play their matches here, so good luck to their fans, players and journalists. pic.twitter.com/p6ZynuAajI
ഫെബ്രുവരി 12നകം ജോലികളെല്ലാം പൂർത്തിയാക്കി സ്റ്റേഡിയങ്ങൾ ഐസിസിക്ക് കൈമാറാനാണ് സാധ്യത. എന്നാൽ പിസിബിയുടെ പ്രവർത്തനത്തിൽ ഐസിസി തൃപ്തരല്ല, പുതുക്കുന്നതിലെ കാലതാമസം കാരണം ടൂർണമെന്‍റ് പാകിസ്ഥാനിൽ നിന്ന് മാറ്റുന്ന കാര്യം ഐസിസി പരിഗണിക്കുന്നു. ഈ നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഐസിസി സംഘം ഉടൻ പാകിസ്ഥാൻ സന്ദർശിക്കും. ഇതിന് ശേഷമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാൻ സാധ്യതയുള്ളൂ.
സ്റ്റേഡിയങ്ങൾ തയ്യാറായിട്ടില്ലെന്ന അഭ്യൂഹങ്ങൾ നിരസിച്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ലാഹോർ, കറാച്ചി, റാവൽപിണ്ടി എന്നീ മൂന്ന് സ്ഥലങ്ങളിലെയും നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അറിയിച്ചു. "എല്ലാ ജോലികളും ഷെഡ്യൂളിൽ നടക്കുന്നുണ്ടെന്നും സമയപരിധിക്കുള്ളിലോ അതിനടുത്തുള്ള സമയത്തോ പൂർത്തിയാകുമെന്നും ആരാധകർക്കും കാണികൾക്കും മാധ്യമങ്ങൾക്കും പിസിബി ഉറപ്പുനൽകി.
ചാമ്പ്യൻസ് ട്രോഫിക്കും മറ്റ് അന്താരാഷ്ട്ര മത്സരങ്ങൾക്കും ആതിഥേയത്വം വഹിക്കാൻ എല്ലാ വേദികളും തയ്യാറാണെന്ന് ഉറപ്പാക്കാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് പിസിബി പറഞ്ഞു. 250-ലധികം ജീവനക്കാർ ജനുവരി 25 എന്ന സമയപരിധി പാലിക്കാൻ രാവും പകലും ജോലി ചെയ്യുന്നു. അപ്‌ഗ്രേഡുകൾ ആരാധകരുടെ അനുഭവം വർദ്ധിപ്പിക്കുമെന്നും ഒരു പ്രധാന ക്രിക്കറ്റ് വേദിയെന്ന നിലയിൽ പാക്കിസ്ഥാന്‍റെ പ്രശസ്തി നിലനിർത്തുമെന്നും പിസിബി അറിയിച്ചു.
കൂടാതെ, ഫെബ്രുവരി രണ്ടാം വാരത്തിൽ പാകിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ത്രിരാഷ്ട്ര പരമ്പരയിലെ നാല് മത്സരങ്ങൾ ലാഹോറിലേക്കും കറാച്ചിയിലേക്കും മാറ്റാൻ പിസിബി തീരുമാനിച്ചു. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി പിസിബി 17 ബില്യൺ രൂപ അനുവദിച്ചിരുന്നു. 1996 ലോകകപ്പിന് ശേഷം പാകിസ്ഥാൻ സംഘടിപ്പിക്കുന്ന ആദ്യത്തെ പ്രധാന ക്രിക്കറ്റ് ടൂർണമെന്‍റാണിത്.
Also Read: ഗാവി, ലമിന്‍ യമാല്‍ ഗോളടിച്ചു; സ്‌പാനിഷ് സൂപ്പര്‍ കപ്പില്‍ ബാഴ്‌സലോണ ഫൈനലില്‍ - SPANISH SUPER CUP