തിരുവനന്തപുരം : ഒരോ കലോത്സവങ്ങളും നിരവധി ഓർമകളും അനുഭവങ്ങളും സമ്മാനിച്ചാണ് വിട പറയുന്നത്. അത്തരത്തിൽ ഒന്നായിരുന്നു 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ നഗരിയിലെ മൂന്ന് വയസുകാരി സിയ മോളുടെ സാന്നിധ്യം. ആദ്യമായാണ് എൽകെജി വിദ്യാർഥിയായ സിയ കലോത്സവം കാണാനെത്തുന്നത്.
വെഞ്ഞാറമൂട് സ്വദേശി സോനയും മകൾ സിയയും നൃത്തയിനങ്ങൾ കാണാനാണ് കലോത്സവത്തിനെത്തിയത്. ചേച്ചിമാർ വർണാഭമായ വസ്ത്രങ്ങളണിഞ്ഞ് വേദിയിൽ നിറഞ്ഞാടിയപ്പോൾ, സദസിൽ സിയയും അവർക്കൊപ്പം നൃത്തം ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരാർഥികളുടെ ചുവടുകൾ അതേപടി അനുകരിച്ച് ചെയ്യുക പ്രയാസമായിരുന്നു. എന്നാലും അവൾ തനിക്ക് ആവും വിധം ചുവടുകൾ വച്ചു. പരിസരം മറന്ന് നൃത്തം തുടരുന്നതിനിടയിലാണ് സമയം വൈകിയെന്ന് അമ്മ സോന ഓർമിപ്പിച്ചത്.
പിന്നെ സ്‌കൂൾ ബാഗും തൂക്കി മടങ്ങുന്നതിനിടെയാണ് ഇടിവി ഭാരത് പവലിയനിലെത്തി ചെറുതായൊന്ന് ചുവടു വച്ചത്. കേവലമൊരു ആവേശമല്ലെന്നും താനൊരു നൃത്ത വിദ്യാർത്ഥിയാണെന്നും സിയ വ്യക്തമാക്കി.
കുട്ടികളെല്ലാം പൊളിയാണെന്ന് സിയയുടെ അമ്മ സോനയും പറഞ്ഞു. കലോത്സവം കണാനായതിലുളള സന്തോഷം പങ്കുവച്ച്, ടാറ്റാ പറഞ്ഞ് സിയ അമ്മയോടൊപ്പം മടങ്ങി.
Also Read: കലോത്സവ വേദിയില്‍ അധ്യാപകര്‍ക്ക് അവഹേളനം; വിദ്യാഭ്യാസ മന്ത്രിയെ അറിയിക്കുമെന്ന് അധ്യാപകര്‍