കായിക മത്സരങ്ങളില്‍ ഇതര സംസ്ഥാന താരങ്ങൾ; കേരള താരങ്ങൾക്ക് തിരിച്ചടി - കേരള കായിക മത്സരങ്ങൾ വാർത്ത
🎬 Watch Now: Feature Video

എറണാകുളം: കേരളത്തിലെ കായിക മത്സരങ്ങളിൽ ഇതരസംസ്ഥാന കായിക താരങ്ങളെ പങ്കെടുടുപ്പിക്കുന്നതിനെതിരെ കായിക താരങ്ങളുടെ രക്ഷകർത്താക്കൾ രംഗത്ത്. സംസ്ഥാനത്ത് നടക്കുന്ന എല്ലാ സ്കൂൾ സബ് ജൂനിയർ കായിക മത്സരങ്ങളിലും
അന്യസംസ്ഥാനത്ത് നിന്ന് പ്രായം കൂടിയ വിദ്യാർത്ഥികളെ എത്തിക്കുന്നതായി പരാതി. മണിപ്പൂർ, ആസം എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാർഥികളെയാണ് എത്തിക്കുന്നത്. സബ് ജൂനിയർ വിഭാഗത്തിൽ പന്ത്രണ്ടും പതിമൂന്നും വയസ്സ് പ്രായമുള്ള കുട്ടികളാണ് മത്സരിക്കുന്നത്. എന്നാൽ അന്യസംസ്ഥാനത്ത് നിന്ന് എത്തിക്കുന്ന പതിനെട്ടും പത്തൊൻപതും വയസ് പ്രായമുള്ള കുട്ടികൾ സബ് ജൂനിയർ വിഭാഗത്തിൽ മത്സരിക്കുമ്പോൾ കേരളത്തിലെ കായിക വിദ്യാർഥികളുടെ കുതിപ്പിന് തന്നെ തിരിച്ചടിയാകുന്നതായാണ് രക്ഷിതാക്കളും അദ്ധ്യാപകരും പരാതിപ്പെടുന്നത്