സര്‍ക്കാരിന് കീഴിലുള്ള തിയേറ്ററുകള്‍ക്ക് സിനിമ നല്‍കില്ല; തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് മന്ത്രി - minister a.k balan
🎬 Watch Now: Feature Video
തിരുവനന്തപുരം: സര്‍ക്കാരിന്‍റെ കീഴിലുള്ള കെഎസ്എഫ്‌ഡിസി തിയേറ്ററുകള്‍ക്ക് സിനിമ നൽകില്ലെന്ന തീരുമാനത്തിൽ നിന്നും വിതരണക്കാരും നിർമാതാക്കളും പിന്മാറണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. സ്വകാര്യ തിയേറ്ററുകൾക്ക് മാത്രമേ സിനിമ നൽകുകയുള്ളൂവെന്ന നിർമാതാക്കളുടെയും വിതരണക്കാരുടെയും സമീപനം ഗുണം ചെയ്യില്ലെന്നും പ്രശ്നങ്ങൾ പരിശോധിക്കുന്നതിന് മുഖ്യമന്ത്രി ധനമന്ത്രിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാന്‍ നിർമാതാക്കളുമായും വിതരണക്കാരുമായും ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.