ഡാവിഞ്ചിയുടെ ദി ലാസ്റ്റ് സപ്പറിന് സിനിമാവിഷ്‌കരണവുമായി ഇറ്റാലിയൻ കലാകാരന്മാർ - ലിയനാർഡോ ഡാവിഞ്ചി ചിത്രം സിനിമ വാർത്ത
🎬 Watch Now: Feature Video

ഇറ്റലിയിൽ ഇത്തവണയും ഈസ്റ്റർ, ലോക്ക് ഡൗണിലായിരിക്കും. എന്നാൽ, ലോകമെമ്പാടുമുള്ള വിശ്വാസികൾ യേശു ക്രിസ്തുവിന്‍റെ ഉയിർത്തെഴുന്നേൽപിന്‍റെ സ്മരണ പുതുക്കുന്ന ദിവസമാണിത്. മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും വിഖ്യാതമായ ലിയനാർഡോ ഡാവിഞ്ചിയുടെ ദി ലാസ്റ്റ് സപ്പര്‍ എന്ന പെയിന്‍റിങ്ങിന്‍റെ സിനിമാവിഷ്കരണം ഈസ്റ്ററടുപ്പിച്ച് പ്രദർശനത്തിനെത്തുന്നുണ്ട്. ദി ലിവിങ് ടാബ്ലോ എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന ഒമ്പത് മിനിറ്റ് വീഡിയോ ഫ്രഞ്ച് ടാബ്ലോയുടെ രൂപത്തിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. "21-ാം നൂറ്റാണ്ടിലെ ഡിജിറ്റൽ പെയിന്‍റിങ്" എന്നാണ് സിനിമയുടെ സംവിധായകൻ കൂടിയായ അർമോണ്ടോ ലിനസ് അക്കോസ്റ്റ ദി ലിവിങ് ടാബ്ലോയെ വിശേഷിപ്പിക്കുന്നത്.
Last Updated : Apr 4, 2021, 6:58 AM IST