ഭാമ ഇനി അരുണിന് സ്വന്തം...

🎬 Watch Now: Feature Video

thumbnail
നടി ഭാമ വിവാഹിതയായി. അരുണാണ് വരൻ. കോട്ടയത്ത് സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ സംബന്ധിച്ചു. സുരേഷ് ഗോപി, മിയ, വിനു മോഹൻ തുടങ്ങി നിരവധി താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയിരുന്നു. കൊച്ചിയിൽ താമസിക്കുന്ന അരുൺ ജഗദീശ് വളർന്നത് കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്‍റെയും ജയശ്രീയുടെയും മകനാണ്. കൊച്ചിയിൽ സ്ഥിരതാമസമായ ഇവർ വർഷങ്ങളായി ദുബായിയിൽ ബിസിനസ് ചെയ്യുകയാണ്. ഭാമയുടെ കുടുംബ സുഹൃത്തുക്കൾകൂടിയാണിവർ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ മലയാള സിനിമയിലേക്കെത്തുന്നത്. രേഖിത എന്ന പേര് ലോഹിതദാസാണ് ഭാമയെന്ന് മാറ്റിയത്. അമ്പതോളം സിനിമകളിൽ അഭിനയിച്ച ഭാമ കഴിഞ്ഞ ഒരു വർഷമായി സിനിമ മേഖലയില്‍ല നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2016ലെ മറുപടിയാണ് ഭാമയുടേതായി അവസാനം പുറത്തിറങ്ങിയ മലയാള ചിത്രം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.