കോഴിക്കോട്: ജില്ലയിൽ നാളെ ഞായറാഴ്‌ച (നവംബര്‍ 17) ഹർത്താലിന് ആഹ്വാനം ചെയ്‌ത് കോൺഗ്രസ്. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസും പിന്നാലെ സിപിഎമ്മും രംഗത്തിയതോടെ സംഘര്‍ഷമുണ്ടായിരുന്നു.
പൊതുതെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയിലുമാണ് ചേവായൂർ സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് പാനലും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിലായിരുന്നു മത്സരം. പതിറ്റാണ്ടുകളായി കോൺഗ്രസ് ഭരിക്കുന്ന ബാങ്കാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എന്നാൽ, നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന ഒരു വിഭാഗം, കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് ഒറ്റയ്‌ക്കായാണ് കുറച്ചുകാലമായി പ്രവർത്തിച്ചിരുന്നത്. ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തിരുന്നു. ഇവരെ പിന്തുണച്ച് സിപിഎം എത്തിയിരുന്നു. ഇതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലാണ് വൻ സംഘര്‍ഷം ഉണ്ടായത്.
Read Also: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്