World Food Day 2023 : ദാരിദ്ര്യവും വിശപ്പുമകറ്റാൻ സന്ദേശവുമായി വീണ്ടുമൊരു ഭക്ഷ്യദിനം; മാതൃകയായി സെന്‍റ് മൈക്കിൾസ് സ്‌കൂൾ - സെന്‍റ് മൈക്കിൾസ് സ്‌കൂൾ കടുത്തുരുത്തി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 17, 2023, 4:58 PM IST

കോട്ടയം: ഒക്‌ടോബർ 16, ലോക ഭക്ഷ്യ ദിനം. ദാരിദ്ര്യത്തിനും വിശപ്പിനും കാരണമായ ഒട്ടേറെ പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കാനും അവയ്‌ക്കുള്ള പരിഹാരം കണ്ടെത്താനുമുള്ള ബോധവൽക്കരണമാണ് ഈ ദിവസം മുന്നോട്ടുവയ്‌ക്കുന്നത് (World Food Day 2023). ലോക ഭക്ഷ്യ ദിനം വേറിട്ട രീതിയിലാചരിച്ച് ശ്രദ്ധ നേടുകയാണ് കോട്ടയം കടുത്തുരുത്തി സെന്‍റ് മൈക്കിൾസ് സ്‌കൂളിലെ വിദ്യാർഥികൾ. ഭക്ഷണം നൽകുന്നവർക്ക് സ്‌നേഹ ചുംബനങ്ങൾ നൽകിയാണ് ഇവർ ഭക്ഷ്യദിനമാചരിച്ചത്. സ്‌കൂളിൽ ഭക്ഷണം പാചകം ചെയ്യുന്ന ബിന്ദു ടോമിനെ പൂച്ചെണ്ടുകൾ നൽകിയും പൊന്നാട അണിയിച്ചും സ്‌നേഹചുംബനങ്ങൾ നൽകിയും കുട്ടികൾ ആദരിച്ചു. ഭക്ഷണത്തിന്‍റെ മഹത്വം കുട്ടികൾ മനസിലാക്കണമെന്നും അന്നം വിളമ്പുന്നവരെ സ്‌നേഹം വിളമ്പുന്നവരായി കാണണമെന്നും പ്രധാനാധ്യാപിക സുജാ മേരി തോമസ് പറഞ്ഞു. 'അന്നം ബ്രഹ്മം' എന്ന ആപ്‌തവാക്യം എപ്പോഴും മനസിൽ ഉണ്ടാവണമെന്നും അവർ കൂട്ടിച്ചേർത്തു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ ദിനാചരണത്തിലൂടെ ഐക്യരാഷ്‌ട്രസഭ ലക്ഷ്യമിടുന്നതെന്നും 'ജലം ജീവനാണ്, ജലം ആഹാരമാണ്' എന്നതാണ് 2023ലെ ഭക്ഷ്യദിന സന്ദേശമെന്നും ലോക ഭക്ഷ്യദിന സന്ദേശം നൽകിക്കൊണ്ട് അധ്യാപകൻ ജിനോ തോമസ് പറഞ്ഞു. പ്രധാനാധ്യാപിക ബിന്ദു ടോമിനെ പൊന്നാടയണിയിച്ചു. അധ്യാപകൻ മാത്യു ഫിലിപ്പ് പൂച്ചെണ്ട് നൽകി. വിദ്യാർഥികൾ ആശംസ കാർഡുകളും കൈമാറി. കഴിഞ്ഞ 11 വർഷമായി സ്‌കൂളിൽ ഭക്ഷണം പാചകം ചെയ്‌തുവരികയാണ് ബിന്ദു ടോം. ഒരിക്കൽപ്പോലും ഈ ജോലിയിൽ മടുപ്പ് തോന്നിയിട്ടില്ലെന്നും വീട്ടിലെ കുട്ടികൾക്കും സ്‌കൂളിലെ കുട്ടികൾക്കും ഒരേ സ്‌നേഹത്തോടെ തന്നെ ഭക്ഷണം വിളമ്പാൻ ശ്രദ്ധിക്കുന്നുണ്ട് എന്നതിൽ എല്ലാ കാലവും അഭിമാനവും സന്തോഷവും ഉണ്ടെന്നും മറുപടിയായി ബിന്ദു പറഞ്ഞു. സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ചാർജ് വഹിക്കുന്ന സിനി ടി ജോസ്, പരിപാടിയുടെ കോർഡിനേറ്റർമാരായ ജിനോ തോമസ്, ലിജിമോൾ എബ്രഹാം, റോണി, ജോമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.